കൊല്ലം: അപകടത്തിൽ അരയ്ക്കു താഴെ തളർന്നിട്ടും വിധിയോട് തോല്ക്കാത്ത ഷഹർഷയാണ് കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ താരം. ഇവിടെ രണ്ടാം വർഷ ബി.എ വിദ്യാർത്ഥിയാണീ നാല്പത്തേഴുകാരൻ. ബിരുദാനന്തര ബിരുദമാണ് ലക്ഷ്യം.
വർക്കല അയിരൂർ ഷാ കോട്ടേജിൽ ഷഹർഷയുടെ ജീവിതം തകിടം മറിച്ചത് 24-ാം വയസിലുണ്ടായ അപകടമാണ്. മരത്തിൽ നിന്നു വീണ് നട്ടെല്ലിന് പരിക്കേറ്റു. അരയ്ക്ക് താഴോട്ട് തളർന്നു 15 വർഷത്തോളം നാല് ചുവരുകൾക്കുള്ളിലായി ലോകം. പിന്നീട് വീൽചെയറിലേക്കും. അപകടം പറ്റുമ്പോൾ ടെലിഫോൺ എക്സ്ചേഞ്ചിൽ താത്കാലിക ജീവനക്കാരനായിരുന്നു. വീൽചെറിലായ ശേഷം കുട,പേപ്പർ പേന,വാഷിംഗ് പൗഡർ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ച് ചെറിയ വരുമാനം കണ്ടെത്തിത്തുടങ്ങിയതാണ്. എന്നാൽ കൊവിഡ് കാലം ഇതിനു തടസ്സമായി.
ഒപ്പമുണ്ട് പഴയ
സഹപാഠി
പ്രീഡിഗ്രി കഴിഞ്ഞ ഉടൻ താത്കാലിക ജോലിക്ക് കയറിയ ഷഹർഷയ്ക്ക് ബിരുദം വലിയൊരു ആഗ്രഹമായിരുന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ തുടർ പഠനത്തിന് അവസരമുണ്ടെന്ന് അറിഞ്ഞതോടെ ബാക്കിവച്ച ആഗ്രഹത്തിന് വീണ്ടും നിറം പകർന്നു. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തെ സഹപാഠി ബിന്ദുവും ഇവിടെ ബിരുദ വിദ്യാർത്ഥിയാണ്. കോളേജിൽ സഹായിയും ബിന്ദുവാണ്. വർക്കല സ്വദേശി സുരേഷ് നിർമ്മിച്ചു നൽകിയ പ്രത്യേക സംവിധാനങ്ങൾ ഉള്ള ഓട്ടോറിക്ഷയിലാണ് ഇപ്പോൾ സഞ്ചാരം. അമ്മ ഖദീജ ബീവിയുടെ സഹോദരൻ ഹമീദ് കുഞ്ഞ് വിദ്യാഭ്യാസത്തിന് സഹായം ചെയ്യുന്നുണ്ട്. പൂർണ പിന്തുണയുമായി അച്ഛൻ മുഹമ്മദ് കോയയും സഹോദരങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |