തിരുവനന്തപുരം: ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹെൽപ്പർമാർ,തദ്ദേശസ്ഥാപനങ്ങളിൽ എൻ.എച്ച്.എമ്മിന്റെ ദൗത്യങ്ങൾ നടപ്പിലാക്കുന്ന ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ, വാർഡ് ഹെൽത്ത് സാനിട്ടേഷൻ വർക്കേഴ്സ് തുടങ്ങി അവശതകൾ അനുഭവിക്കുന്നവർക്ക് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻഫണ്ടിൽ നിന്നോ, തനതു ഫണ്ടിൽനിന്നോ ഓണറേറിയവും ഇൻസന്റീവും നൽകാൻ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. എം.മുരളി ചെയർമാനായ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടന
വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പ്രതിഫലം കൊണ്ട് അവരുടെ നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത സാഹചര്യത്തിലാണ് കെ.പി.സി.സി ഈ നിലപാടിലേക്ക് എത്തിയത്.
ആവശ്യമായ ബഡ്ജറ്റ് നിർദ്ദേശങ്ങളും, പ്രോജക്ടുകളും വരുന്ന സാമ്പത്തികവർഷം തന്നെ നടപ്പിലാക്കാനുള്ള ഇടപെടലുകൾ നടത്തും. പ്ലാൻ ഫണ്ടിന് തടസ്സമുണ്ടെങ്കിൽ തനതു ഫണ്ട് വിനിയോഗിച്ചുകൊണ്ട്ഇവ നൽകാൻ അടിയന്തര നടപടി സ്വീകരിക്കും. സർക്കാർ ഏതെങ്കിലും ഉത്തരവിലൂടെ ഇതിന് തടസ്സമുണ്ടാക്കിയാൽ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |