ലോകമെമ്പാടും എമ്പുരാൻ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും തിരക്കുകളെല്ലാം മാറ്റിവച്ച് തീയേറ്ററുകളിലേക്ക് ഓടുകയാണ്. മിക്കവരും കറുത്ത വസ്ത്രമണിഞ്ഞാണ് തീയേറ്ററുകളിലെത്തിയത്.
ലണ്ടനിൽ പ്രീമിയർ ഷോ കഴിഞ്ഞതിന് പിന്നാലെ കേക്ക് മുറിച്ചാണ് ആരാധകർ ആഘോഷിച്ചത്. പ്രീമിയർ ഷോ കാണാൻ എത്തിയർക്ക് സൗജന്യമായി ബിരിയാണിയും നൽകി. യുകെയിൽ മാത്രം 240ലധികം തീയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
2019ൽ റിലീസ് ചെയ്ത ബ്ലോക്ക്‌ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |