
മലയാള സിനിമയിൽ നിർമാതാവായും അഭിനേതാവായും പ്രേക്ഷകർക്കു മുന്നിലെത്തിയ നടിയാണ് ഷീലു എബ്രഹാം. സിനിമാലോകത്ത് നടക്കുന്ന ചില കാര്യങ്ങൾ തുറന്നുപറയുന്നതുകൊണ്ടുതന്നെ ഷീലുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള വിമർശനങ്ങളുയരാറുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ഷീലുവിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
'സിനിമയിൽ പണവും പ്രതാപവുമുള്ള നടിമാരിൽ ആരും പറയാത്ത കാര്യമാണ് ഷീലു എബ്രഹാം പറഞ്ഞത്. ഭാവിയിൽ തനിക്കൊരു സോഷ്യൽ വർക്കറാകണമെന്നും ജനസേവനം നടത്തണമെന്നും വൃദ്ധസദനം നടത്തണമെന്നാണ് ആഗ്രഹം. അവരെ കൂടുതൽ മനസിലാക്കുമ്പോൾ മാത്രമേ സ്വഭാവത്തെക്കുറിച്ച് അറിയാൻ സാധിക്കുകയുള്ളൂ. ഷീലു എബ്രഹാം സാധാരണയിൽ സാധാരണയായി ജീവിക്കുന്ന സ്ത്രീയാണ്. ഉറച്ചനിലപാടുള്ള വ്യക്തിത്വമാണ് ഷീലുവിന്റേത്.
മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു തെറ്റ് ഷീലു ചൂണ്ടിക്കാണിക്കുകയും ലാൽ അത് തിരുത്തി അദ്ദേഹം ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ട്. അമ്മ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും അവർ തീരുമാനിച്ചിരുന്നു. എന്നാൽ ഷീലുവിനെതിരെ ചിലർ തന്നെ അമ്മയിലുണ്ടായിരുന്നു. ഇതറിഞ്ഞ ഷീലു സ്വയം പിൻമാറുകയായിരുന്നു. ഒരുപക്ഷെ അവർ അമ്മയുടെ തലപ്പത്തെത്തിയിരുന്നുവെങ്കിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുമായിരുന്നു.
അവർ നിർമാതാവായും നായികയായുമെത്തിയ സിനിമ രവീന്ദ്രാ നീ എവിടെയുടെ സംവിധായകനുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. സിനിമയിലുണ്ടാകുന്ന ലാഭവും നഷ്ടവും അവർ സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയാറുണ്ട്. അത് പലതരത്തിലുള്ള വിവാദങ്ങൾക്കും വഴിയൊരുക്കാറുമുണ്ട്. ഭർത്താവിന് പണമുള്ളതുകൊണ്ട് ഭാര്യയുടെ അഭിനയമോഹം പൂവണിയിക്കാൻ വേണ്ടിയാണ് സിനിമയിലെത്തിയതെന്ന് തരത്തിലുള്ള പല വിമർശനങ്ങളും ഉയരുന്നുണ്ട്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
