ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻ ക്ഷാമ ആനുകൂല്യവും വർദ്ധിപ്പിക്കാൻ തീരുമാനമായി. ഇന്നുചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. രണ്ട് ശതമാനം ഡിഎയാണ് വർദ്ധിക്കുക. നിലവിലെ പുതുക്കിയ നിരക്ക് പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 57 ശതമാനമായാണ് കൂട്ടിയത്. 2024 ഒക്‌ടോബർ മാസത്തിലും ക്ഷാമബത്തയും പെൻഷൻ ക്ഷാമ ആനുകൂല്യവും കൂട്ടിയിരുന്നു. 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തിലായിരുന്നു വർദ്ധന. അന്ന് 50ൽ നിന്നും 53 ശതമാനമായാണ് ക്ഷാമബത്ത കൂട്ടിയത്. 9448.35 കോടി രൂപയുടെ അധികബാദ്ധ്യതയാണ് അന്ന് സർക്കാരിന് ഉണ്ടായിരുന്നത്.
നിലവിലെ വർദ്ധന കേന്ദ്ര സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഫാമിലി പെൻഷൻ വാങ്ങുന്നവർ എന്നിവർക്ക് ബാധകമാണ്. മൂന്ന് അല്ലെങ്കിൽ നാല് ശതമാനം വർദ്ധനയാണ് ജീവനക്കാർ പ്രതീക്ഷിച്ചത്. ഈ സമയമാണ് രണ്ട് ശതമാനം മാത്രം വർദ്ധന ഉണ്ടായത്. ശമ്പളവർദ്ധനവ് കേന്ദ്രം 10 വർഷത്തിലൊരിക്കൽ പ്രഖ്യാപിക്കുമ്പോൾ ഇതിനിടയിൽ വിലവർദ്ധന മൂലം ജീവനക്കാർക്കും പെൻഷൻ പറ്റിയവർക്കും പ്രയാസം അനുഭവിക്കാതിരിക്കാനാണ് ഇടയ്‌ക്കിടെ ഡിഎ വർദ്ധിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |