ആരോഗ്യ ബോധവത്കരണ ക്ലാസ് പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കണയന്നൂർ യൂണിയന്റെ 'ആരോഗ്യം ആനന്ദം' ബോധവത്കരണ ക്ലാസ് ഇന്ന് നടക്കും. പാലാരിവട്ടം കുമാരനാശാൻ സൗധത്തിൽ രാവിലെ 10ന് എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. സ്തനാർബുദം, ഗർഭാശയ കാൻസർ രോഗലക്ഷണങ്ങളെയും പ്രതിരോധത്തെയും കുറിച്ച് ഡോ. ചിത്രതാര ക്ലാസ് നയിക്കും.
ഉദ്ഘാടന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷനാകും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, കൺവീനർ എം.ഡി. അഭിലാഷ് എന്നിവർ സംസാരിക്കും.
യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് സുരേഷ് പൂത്തോട്ട, പെൻഷണേഴ്സ് ഫോറം സെക്രട്ടറി ഉമേശ്വരൻ, കുമാരി സംഘം പ്രസിഡന്റ് അഞ്ജന എന്നിവർ പങ്കെടുക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി വിദ്യ സുധീഷ് സ്വാഗതവും പ്രസിഡന്റ് ഭാമ പത്മനാഭൻ നന്ദിയും പറയും. വനിതാസംഘം യൂണിയൻ മുൻ ഭാരവാഹികളിൽ അറുപത് വയസ് പിന്നിട്ടവരെ ചടങ്ങിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |