തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. എ ആർ ക്യാമ്പിലെ എസ് ഐ റാഫിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം.
കഴിഞ്ഞ ദിവസം അദ്ദേഹത്തിനായി യാത്രയയപ്പ് ചടങ്ങ് നടത്തിയിരുന്നു. ഇന്നാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നത്. ഇതിനിടയിലാണ് കുടുംബ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |