സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി ന്യൂജൻ പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 4 മുതൽ അതത് കോളേജിൽ വച്ച് നടത്തും
ആറാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി കോം. ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഏപ്രിൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല യൂണിയൻ (2024-25) ഭാരവാഹികളുടേയും സെനറ്റ്/ സ്റ്റുഡന്റ്സ് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 2025
ഏപ്രിൽ 2 ന് നടക്കുന്ന നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയിൽ പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പി.ജി, എം.ടെക്.
ഓൺലൈൻ രജിസ്ട്രേഷൻ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പി.ജി., എം.ടെക്., കോഴ്സുകളിൽ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യത: ബിരുദം. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ https://admissions.keralauniversity.ac.in വഴി ഓൺലൈനായി നൽകാം. അപേക്ഷാഫീസ്: 2000 രൂപ. അവസാന തീയതി ഏപ്രിൽ 30. ഫോൺ: 0471 - 2308328.
മൈക്രോസ്കോപ്പ്
ടെക്നീഷ്യൻ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഒപ്റ്റോഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിൽ ഫീൽഡ് എമിഷൻ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ടെക്നീഷ്യൻ (കരാർ അടിസ്ഥാനത്തിൽ) നിയമനത്തിന് അപേക്ഷിക്കാം.
വെബ്സൈറ്റ്- https://www.keralauniversity.ac.in/jobs
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |