ഗുരുവായൂർ: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ ക്ഷേത്രം നട വൈകിട്ട് മൂന്നരയ്ക്ക് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തർക്ക് ദർശനം നടത്താം. നേരത്തെ വൈകിട്ട് നാലരയ്ക്കാണ് നട തുറന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |