മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. പ്രസിഡന്റ് സ്വപ്ന ഷാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി . എം.ചന്ദ്ര , കെ.എസ്.ദാമോദരൻ , കുഞ്ഞുമോൾ ഷാനവാസ്, വിനോമ്മരാജു, സേതുഭായി എന്നിവർ സംസാരിച്ചു . ഗ്രന്ഥശാല, ഹരിതകർമ്മസേന, സ്‌കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച പ്രവർത്തകരെ മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പി.എൻ.നസീമ സ്വാഗതവും അസി .സെക്രട്ടറി പി.മേഘനാഥൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |