കൊച്ചി: വിഷു, ഈസ്റ്റർ പ്രമാണിച്ച് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് എറണാകുളം വഴിയും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. എട്ടു മുതൽ 22 വരെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ഉണ്ടാകും. നിലവിലുള്ള സർവീസുകൾക്ക് പുറമെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കും.
ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. വിവരങ്ങൾക്ക്: എറണാകുളം - 0484 2372033, കൺട്രോൾ റൂം മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471 2463799, ടോൾ ഫ്രീ - 1800 5994011.
പ്രധാന സർവീസുകൾ (ഏപ്രിൽ 9 മുതൽ 21 വരെ):
ബംഗളൂരു - എറണാകുളം: വൈകിട്ട് 5.30, 6.30
ബംഗളൂരു - കോട്ടയം: വൈകിട്ട് 6.10 (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബംഗളൂരു - തിരുവനന്തപുരം: വൈകിട്ട് 7.30 (നാഗർകോവിൽ വഴി)
ചെന്നൈ - എറണാകുളം: വൈകിട്ട് 7.30
ബംഗളൂരു - അടൂർ: വൈകിട്ട് 6.45
ബംഗളൂരു - കൊട്ടാരക്കര: വൈകിട്ട് 7.10
ബംഗളൂരു - പുനലൂർ: വൈകിട്ട് 6.00
ബംഗളൂരു - കൊല്ലം: വൈകിട്ട് 6.20
ബംഗളൂരു - ചേർത്തല: വൈകിട്ട് 7.10
ബംഗളൂരു - ഹരിപ്പാട്: വൈകിട്ട് 7.00 (സേലം, കോയമ്പത്തൂർ വഴി)
കേരളത്തിൽ നിന്നുള്ള പ്രധാന സർവീസുകൾ (ഏപ്രിൽ എട്ടു മുതൽ 21 വരെ):
എറണാകുളം - ബംഗളൂരു: വൈകിട്ട് 5.30, 6.30
കോട്ടയം - ബംഗളൂരു: വൈകിട്ട് 6.10 (കോയമ്പത്തൂർ, സേലം വഴി)
തിരുവനന്തപുരം - ബംഗളൂരു: വൈകിട്ട് 5.00 (നാഗർകോവിൽ, മധുര വഴി)
എറണാകുളം - ചെന്നൈ: വൈകിട്ട് 7.30
അടൂർ - ബംഗളൂരു: വൈകിട്ട് 4.20
കൊട്ടാരക്കര - ബംഗളൂരു: വൈകിട്ട് 5.20
കൊല്ലം - ബംഗളൂരു: വൈകിട്ട് 6.00
ഹരിപ്പാട് - ബംഗളൂരു: വൈകിട്ട് 6.30
ചേർത്തല - ബംഗളൂരു: വൈകിട്ട് 7.00 (കോയമ്പത്തൂർ, സേലം വഴി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |