കൊച്ചി: ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടാലന്റ് സർച്ച് എക്‌സാമിന്റെ സംസ്ഥാനതല വിജയികൾക്കായി ഒരുക്കിയ അനുമോദന ചടങ്ങ് ആദായനികുതി ജോയിന്റ് കമ്മിഷണർ ജ്യോതിഷ് മോഹൻ ഉദ്ഘാടനം ചെയ്‌തു.
ചെറിയവിജയങ്ങൾ തരുന്ന ലഹരി കുട്ടിയെ സംബന്ധിച്ച് മറ്റ് ഏതൊരു ലഹരിയെക്കാളും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അവരെ വഴിതെറ്റിക്കാതെ മുന്നോട്ടുനടത്താൻ അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വേണുഗോപാൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.ആർ. റെജി, സംസ്ഥാന അക്കാഡമിക് പ്രമുഖ് ഡിന്റോ കെ.പി. എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |