മൂവാറ്റുപുഴ: നിർമല കോളേജ് ബോട്ടണി വിഭാഗവും ആവോലി ഗ്രാമ പഞ്ചായത്തും ചേർന്ന് കുടുംബശ്രീ അംഗങ്ങൾക്കായി നടത്തിയ കൂൺ കൃഷി സെമിനാർ ഫാം ട്രെയിനർ ജിത്തു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. ജിജി കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 30 കുടുംബശ്രീ അംഗങ്ങളും കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത വിനു, കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, ബോട്ടണി വിഭാഗം മേധാവി ഡോ. ജീന ജോർജ്, അദ്ധ്യാപകരായ സിന്ധു റേച്ചൽ ജോയി, ആമോസ് പി. തോമസ്, ടി.കെ. ശ്രീക്കുട്ടി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |