തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്കും പ്രതിമാസ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ പെൻഷൻ സംഘടന എം.എൽ.എ ഹോസ്റ്റൽ ധർണയും എം.എൽ.എമാർക്ക് നിവേദനവും നൽകി. ധർണയോടനുബന്ധിച്ചു നടന്ന മാർച്ച് സ്വമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഹോസ്റ്റൽ ധർണ ഭാസ്കരൻ ഉള്ളവറ ഉദ്ഘാടനം ചെയ്തു. ബ്രയിറ്റ് മാമൻ അദ്ധ്യക്ഷനായി.ഡോ.ജോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.സുഗുണൻ,ജോൺബോസ്കോ,പ്രവീൺ,ജയൻ അഞ്ചൽ,ജെയിംസ് റോക്കി,അഡ്വ.ജോസക്കുട്ടി,അബ്ദുൽ സലാം,രമേശൻ,ചന്ദ്രബാബു,അർച്ചൽ സോമൻ,റഹീം കല്ലറ,രാജേന്ദ്രൻ,മധു,അഷ്റഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |