കൊച്ചി: കൊച്ചി സർവകലാശാല സ്‌കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുസാറ്റ് മുൻ വൈസ് ചാൻസലറും സ്‌കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായ പ്രൊഫ.എം.വി. പൈലിയുടെ സ്മരണാർത്ഥം പ്രഭാഷണം സംഘടിപ്പിക്കും. കുസാറ്റ് സെമിനാർ കോംപ്ലെക്‌സിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി അദ്ധ്യക്ഷനാകും. മാനേജ്മെന്റ് സ്റ്റഡീസിലെ ആദ്യ ബാച്ച് എം.ബി.എ വിദ്യാർത്ഥിയും ഛത്തീസ്ഗഡിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. സുനിൽ കുമാർ അനുസ്മരണ പ്രഭാഷണം നടത്തും. എം.വി. പൈലിയുടെ ചെറുമകൻ പൈലി വർഗീസ് മൂലമറ്റം, മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ആൻഡ് ഡയറക്ടർ ഡോ.കെ.എ. സക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |