തൃശൂർ : പ്രീപെയ്ഡ് ആംബുലൻസുകളുടെ നിരക്ക് ഏകീകരിച്ചു. മിനിമം ചാർജ് കഴിഞ്ഞ് ഈടാക്കുന്ന നിരക്കും കാത്തുകിടക്കാനുള്ള ചാർജും ഉൾപ്പെടെ നിലവിലേതിനേക്കാൾ 20 ശതമാനം വരെ നിരക്ക് വർദ്ധിക്കും. ഫെബ്രുവരി 12നാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം വഴി സർക്കാർ എല്ലാ ആംബുലൻസുകളുടെയും ചാർജ് വിവിധ സ്ലാബാക്കി തിരിച്ചത് .സ്വകാര്യ ആംബുലൻസുകളുടെ കൊള്ളയ്ക്ക് കൂച്ചുവിലങ്ങിടാനാണ് നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു. നിലവിൽ ഭൂരിഭാഗം ആംബുലൻസും കിലോമീറ്ററിന് പരമാവധി 45 മുതൽ അമ്പത് രൂപ വരെയാണ് ഈടാക്കുന്നത്. മിനിമം ചാർജ് സംവിധാനം ഉണ്ടായിരുന്നില്ല.ആശുപത്രികൾ കേന്ദ്രീകരിച്ച് ആംബുലൻസുകൾക്ക് പ്രീപെയ്ഡ് സംവിധാനം നടപ്പാക്കാനുള്ള ചർച്ച സജീവമാണ്.
10 കി.മീറ്ററിന്
മിനിമം നിരക്ക്
#പത്ത് കിലോമീറ്ററിനാണ് മിനിമം നിരക്ക്. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജില്ല. ഐ.സി.യു, വെന്റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ് 350 രൂപയുമായിരിക്കും. ടെക്‌നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസിൽ ലഭിക്കും.
# ഓമ്‌നി, ഈക്കോ, ബോലെറോ തുടങ്ങിയ ആർ.ടി.ഒ അംഗീകരിച്ച എ.സിയുള്ള എ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപയും വെയ്‌റ്റിംഗ് ചാർജ് 200 രൂപയും കിലോമീറ്റർ നിരക്ക് 25 രൂപയുമാണ്.
# ഇതേ വിഭാഗത്തിലെ നോൺ എ.സി വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപയും വെയ്‌റ്റിംഗ് ചാർജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും.
വിവിധ സ്ളാബ് നിരക്ക്
സി വിഭാഗം:
ട്രാവലർ ആംബുലൻസ് - എ.സി, ഓക്‌സിജൻ സൗകര്യമുള്ളത്- മിനിമം ചാർജ് 1,500 രൂപ.
വെയ്‌റ്റിംഗ് ചാർജ് മണിക്കൂറിന് 200
കിലോമീറ്റർ നിരക്ക് 40
ബി വിഭാഗം
( നോൺ എ.സി ട്രാവലർ)
മിനിമം നിരക്ക് 1,000 രൂപ
വെയ്‌റ്റിംഗ് ചാർജ് മണിക്കൂറിന് 200.
കിലോമീറ്റർ നിരക്ക് 30
ബി.പി.എല്ലിന് നിരക്ക് കുറവ്
(വെന്റിലേറ്റർ സി,ഡി വിഭാഗം
ആംബുലൻസുകളിൽ)
ബി.പി.എൽ കാർഡുടമകൾക്ക് നിരക്കിൽ 20 ശതമാനം കുറവ്.കാൻസർ രോഗികൾ, 12 വയസിൽ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികൾക്ക്
കിലോമീറ്ററിന് രണ്ട് രൂപ വീതം കുറവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |