തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ യു.ഡി.എഫ് രാപ്പകൽ സമരം നടത്തും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് മൂലം ഉണ്ടായ വികസന സ്തംഭനത്തിന് പരിഹാരം കാണുക, അനുവദിച്ച ഫണ്ടിന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലായി ജില്ലയിലെ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും യൂ.ഡി.എഫ് രാപ്പകൽ സമരം നടത്തുന്നത്. ജില്ലാ തല ഉദ്ഘാടനം കോർപറേഷൻ പരിസരത്ത് വെള്ളിയാഴ്ച വൈകിട്ട് നാലിന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |