കൊച്ചി: എറണാകുളം സൗത്ത് ഡിവിഷനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ കൗൺസിലറുടെ സമ്മാന പദ്ധതി. 'ഇ-വെൽത്ത് ഫ്രം വേസ്റ്റ്' എന്ന പേരിലുള്ള പദ്ധതിയിലൂടെ ഹരിതകർമ്മ സേനയ്ക്ക് നൽകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് പോയിന്റ് നൽകും. 100 പോയിന്റ് നേടുന്നവർക്കും വാർഷികാവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും. സെന്റ് ജോസഫ് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെന്നിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് കൗൺസിലർ പത്മജ എസ്.മേനോനും ഹെൽത്ത് ഇൻസ്‌പെക്ടർ സൂര്യ മോളും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |