ചാത്തമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം മികച്ച ജനകീയ കാമ്പയിൻ പുരസ്കാരം വേങ്ങേരിമഠം പാലം റസിഡൻസ് അസോസിയേഷന് ലഭിച്ചു. അഡ്വ.പി.ടി.എ.റഹീം എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി എന്നിവരിൽ നിന്ന് അസോസിയേഷൻ സ്ഥാപക സെക്രട്ടറി എം.കെ.വേണു അവാർഡ് ഏറ്റുവാങ്ങി. 2010ലാണ് വേങ്ങേരിമഠം പാലം റസിഡൻസ് അസോസിയേഷൻ ആരംഭിച്ചത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി വീടുകളിൽ തുണിസഞ്ചി വിതരണത്തോടെയാണ് ആരംഭം. പ്രധാന കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം റോഡിൽ വലിച്ചെറിയുന്നത് തടഞ്ഞു. ഗ്രാമ പഞ്ചായത്ത് പദ്ധതികളുടെ സഹായത്തോടെ വീടുകളിൽ റിംഗ് കമ്പോസ്റ്റ്, പൈപ്പ്കമ്പോസ്റ്റ് എന്നിവയിലൂടെ ജൈവ മാലിന്യങ്ങൾ സംസ്ക്കരിച്ചു വരുന്നു. ശ്രീജ പ്രസിഡന്റും കെ.ടി.രമേശൻ സെക്രട്ടറിയുമായാണ് അസോ.പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |