ആലപ്പുഴ : കേരള മത്സ്യവിത്ത് ആക്ട് പ്രകാരം രജിസ്‌ട്രേഷൻ ലഭിച്ചിട്ടുള്ള മത്സ്യ ഫാമുകൾ, ഹാച്ചറി, അക്വേറിയം ഷോപ്പുകൾ എന്നിവയുടെ ലൈസൻസ് 2025-26 വർഷത്തേയ്ക്ക് പുതുക്കുന്നതിനുള്ള അപേക്ഷ ഏപ്രിൽ 15 ന് മുമ്പ് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോറം നമ്പർ ഒമ്പതിലുള്ള അപേക്ഷയും ഫോറം നമ്പർ 10, 11 എന്നിവയും പൂരിപ്പിച്ച് പഴയ ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയൽ രേഖ എന്നിവ സഹിതം സമർപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ 0477 2251103.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |