അടൂർ: മൂന്നു വർഷം മുമ്പുള്ള കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ രണ്ട് പ്രതികളിൽ ഒരാളെ അടൂർ പൊലീസ് പിടികൂടി. 2022 ജൂണിൽ അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത 2.85 കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതി അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ വിനീഷ് (30)ആണ് പിടിയിലായത്. പാലമേൽ കുടശ്ശനാട് കഞ്ചിക്കോട് പൂവണ്ണും തടത്തിൽ അൻസൽ ആണ് ഒന്നാം പ്രതി.
ഇരുവരെയും 2022 ജൂൺ 29ന് അടൂർ നെല്ലിമൂട്ടിൽ പടിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പരിശോധനയിൽ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ നിന്ന് തുണി സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
റിമാൻഡിലായ പ്രതികൾ പിന്നീട് ജാമ്യത്തിലിറങ്ങുകയും, 2024 നവംബർ 28ന് ശേഷം വിചാരണയ്ക്ക് ഹാജരാവാതെ മുങ്ങുകയുമായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ പ്രതികൾ ഒളിവിൽ പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |