പുല്ലാട് : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കോയിപ്രം ബ്ലോക്ക്തല സമ്പൂർണ ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ് ജെസി സൂസൻ ജോസഫ് നടത്തി. വൈസ് പ്രസിഡന്റ് എൽസ തോമസ് അദ്ധ്യക്ഷയായി. ബ്ലോക്കിലെ 97 വിദ്യാലയങ്ങൾ, 283 സ്ഥാപനങ്ങൾ, 908 അയൽക്കുട്ടങ്ങൾ എന്നിവയുടെ ഹരിത പ്രഖ്യാപനവും നടന്നു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഇരവിപേരൂർ സർക്കാർ യു.പി സ്‌കൂൾ, രാജീവ് ഗാന്ധി മെമോറിയൽ ലൈബ്രറി, അയിരൂർ വെറ്ററിനറി ആശുപത്രി എന്നിവയ്ക്ക് ഹരിത ബഹുമതി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |