കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു. കുട, ഗ്ലൗസ്, മാസ്ക്, ഫസ്റ്റ് എയ്ഡ് എന്നിവയും വിതരണം ചെയ്തു. ഹരിത കർമ്മസേന അംഗങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങാൻ 1.73ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ വകയിരുത്തിയത്. എല്ലാമാസവും ഗ്രാമപഞ്ചായത്തിൽ 100% വാതിൽപടിശേഖരണം നടത്തുന്ന ഹരിതകർമ്മസേന അംഗങ്ങൾക്ക് സർട്ടിഫിക്കറുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, സിന്ധു പി, ഷീബ സുധീർ, വി.കെ.രഘു, മിനി ഇടിക്കുള, മിനി രാജീവ്, ശ്രീകുമാർ.ജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |