തൃശൂർ: അവധിക്കാലത്ത് ചെസ് പഠനകേന്ദ്രങ്ങൾ ഒരുങ്ങുന്നു. സ്‌കൂൾ ഒഫ് പ്രൊഫഷണൽ ചെസ് ആൻഡ് ആർട്‌സ് അക്കാഡമി എന്ന പേരിൽ ശക്തൻ സ്റ്റാൻഡിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശത്ത് ക്രൗൺ ടവറിലാണ് പഠനകേന്ദ്രം. ഞായറാഴ്ച വൈകിട്ട് നാലിന് തിരൂർ സബ് കളക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ ചെസ് മാസ്റ്റർ രത്‌നാകരൻ, സംഗീതസംവിധായകൻ രതീഷ് വേഗ തുടങ്ങിയവർ മുഖ്യാതിഥികളാകും. ഫിഡെ ട്രെയിനറും ഇന്ത്യൻ റെയിൽവേ ടീം കോച്ചുമായ ടി.ജെ. സുരേഷ് കുമാറും ഇന്റർനാഷണൽ ആർബിറ്ററും ഫിഡെ ഇൻസ്ട്ര്ര്രകറുമായ എം. എസ്. ഗോപകുമാറുമാണ് ഉപദേശകസമിതിയിലുളളത്. 5 മുതൽ 18 വയസുവരെയുളള കുട്ടികൾക്കാണ് പ്രവേശനമെന്നും 20 ദിവസത്തെ ബാച്ചാണ് തുടങ്ങുന്നതെന്നും മാനേജിംഗ് ഡയറക്ടർ സി.കെ. സൂര്യ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |