കൊല്ലം: ശ്രീനാരായണ പെൻഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 5ന് നടത്തുന്ന ശ്രീനാരായണ ടാലന്റ്സ് സെർച്ച് എക്സാമിനേഷനുള്ള ജില്ലയിലെ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഹാൾ, ഓച്ചിറയിൽ ചങ്ങൻകുളങ്ങര ശ്രീ ശാരദ ദേവീ ക്ഷേത്ര ഓഡിറ്റോറിയം, ചവറയിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഹാൾ, കൊല്ലത്ത് ശ്രീനാരായണ കോളേജ്, ചത്തന്നൂരിൽ എസ്.എൻ ട്രസ്റ്റ് ഹൈസ്കൂൾ, കാരംകോട് കുണ്ടറ സി.വി.കെ.എം ഹൈസ്കൂൾ, കിഴക്കേർകല്ലടയിൽ അഞ്ചാലുംമൂട് നീരാവിൽ എസ്.എൻ ഹൈസ്കൂൾ, പുനലൂരിൽ ശബരിഗിരി സ്കൂൾ, തൊളിക്കോട് പത്തനാപുരം എസ്.എൻ.ഡി.പി യോഗം യൂണിയൻ ഹാൾ എന്നിവിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികൾ രാവിലെ 9.30ന് പരിക്ഷാ കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ എൻ.ഗണേശ റാവു, കൺവീനർ അഡ്വ. പി.എസ്.വിജയകുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |