സംസ്ഥാനത്ത്
ആകെ 159
എഴുകോൺ: സാമ്പത്തിക വർഷാവസാനം പിന്നിടുമ്പോൾ ജില്ലയിൽ 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് മികവ് തെളിയിച്ചത് അഞ്ച് തദ്ദേശ സ്ഥാപനങ്ങൾ മാത്രം. മൂന്ന് ഗ്രാമപഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. പത്തനാപുരം, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളും പനയം, പൂതക്കുളം, തഴവ ഗ്രാമ പഞ്ചായത്തുകളുമാണവ.
പദ്ധതി നിർവഹണത്തിൽ 80.61 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് പത്താം സ്ഥാനത്താണ് കൊല്ലം. മലപ്പുറം (91.26), ആലപ്പുഴ (89.76), കാസർകോട് (86.49) എന്നീ ജില്ലകളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
104.93 ശതമാനം ചെലവഴിച്ച പനയം ഗ്രാമപഞ്ചായത്താണ് ജില്ലയിൽ ആദ്യ സ്ഥാനത്ത്. സംസ്ഥാനത്ത് 44-ാം സ്ഥാനത്താണ്. പുതിയ പദ്ധതികളിൽ വകയിരുത്തിയ തുകയുടെ 67.88 ശതമാനവും സ്പിൽ ഓവറിലെ 37.13 ഉം ചെലവഴിച്ചു. പൂതക്കുളം 101.91ഉം തഴവ 100.77 ശതമാനവും ചെലവഴിച്ചു. പുതിയ പദ്ധതികളിൽ മാത്രം 78.75 ശതമാനമാണ് പൂതക്കുളത്തിന്റെ ചെലവ്.
ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തനാപുരമാണ് (105. 34) ജില്ലയിൽ മികവ് പുലർത്തിയത്. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണിവർക്ക്. കോതമംഗലമാണ് (108.93) മുന്നിൽ. പുതിയ പദ്ധതികളിൽ 68.13 ശതമാനവും സ്പിൽ ഓവറിൽ 37. 28ഉം പത്തനാപുരം ചെലവഴിച്ചു. ചടയമംഗലമാണ് (100.73) രണ്ടാംസ്ഥാനത്ത്. സംസ്ഥാനത്ത് എട്ടാം സ്ഥാനക്കാരായ ഇവർ 6 7.5 ശതമാനം പുതിയതിലും 33.26 സ്പിൽ ഓവറിലും ചെലവഴിച്ചു.
കൊല്ലം കോർപ്പറേഷൻ 80.05 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. കൊച്ചിയാണ് (87.58) മുന്നിൽ. ഒൻപത് മുനിസിപ്പാലിറ്റികൾ സംസ്ഥാനത്ത് 100 കടന്നിട്ടുണ്ട്. 87.71 ശതമാനം ചെലവഴിച്ച് 24-ാം സ്ഥാനത്തുള്ള കരുനാഗപ്പള്ളിയാണ് ജില്ലയിലെ ടോപ്പർ. ജില്ലാ പഞ്ചായത്തുകളിൽ കൊല്ലം (73.14) ഏഴാം സ്ഥാനത്താണ്. മലപ്പുറവും (95.07) കാസർകോടും (92.23) ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
മുനിസിപ്പാറ്റികളിൽ ജില്ലയിൽ മുന്നിൽ
കരുനാഗപ്പള്ളി- 87.71%
പരവൂർ - 71.2%
പുനലൂർ - 66.75%
കൊട്ടാരക്കര - 59.74%
ഗ്രാമ പഞ്ചായത്തുകളുടെ നില
വെളിനല്ലൂർ- 98.71%
നെടുമ്പന- 98.78%
കുന്നത്തൂർ- 98.71%
മൺറോത്തുരുത്ത്- 97.92%
ശാസ്താംകോട്ട-97.5%
കുളക്കട -97.4%
പോരുവഴി - 96.99%
ശൂരനാട് സൗത്ത്- 95.77%
ഇട്ടിവ - 95.3%
ബ്ലോക്ക് പഞ്ചായത്തുകൾ
മുഖത്തല- 92.37%
ചവറ - 88.14 %
വെട്ടിക്കവല- 87.84%
ശാസ്താംകോട്ട- 87.43%
ഇത്തിക്കര - 85.66%
136 പഞ്ചായത്തുകൾ
നൂറ് കടന്നു
സംസ്ഥാനത്ത് 136 ഗ്രാമ പഞ്ചായത്തുകൾ പദ്ധതി തുക ചെലവഴിക്കുന്നതിലെ 100 ശതമാനം ക്ലബിൽ ഇടം പിടിച്ചിട്ടുണ്ട്. കണ്ണൂരിലെ ചിറയ്ക്കൽ (116.73), പാലക്കാട്ടെ കൊപ്പം (114.64), തിരുവനന്തപുരത്തെ പള്ളിച്ചൽ (113.57) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 99നും 100 നുമിടയിൽ തുക ചെലവഴിച്ച 23 പഞ്ചായത്തുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |