ചവറ: ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണയുടെ ഭാഗമായി ചവറ റീജിയണൽ കമ്മിറ്റി ചവറ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് കർഷക തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനമായ രൂപ കൂലി ആയി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷനായി. ആർ.ജയകുമാർ, ചക്കിനാൽ സനൽകുമാർ, വസന്തകുമാർ,പ്രശാന്ത് പൊന്മന, ചവറ ഹരീഷ്,സതീശൻ നീണ്ടകര, ഷമീർ പുതുക്കുളം, ആർ.ജിജി,ജോസ് വർഗീസ്, ജസ്റ്റിൻ ആംബ്രോസ് ,ജയപ്രകാശ്, കിഷോർ അമ്പലക്കര, ചവറ ഗോപകുമാർ,കുറ്റയിൽ ലത്തീഫ്,പുഷ്പരാജൻ, ടൈറ്റ്‌സ് തെക്കുംഭാഗം ,റോസ് ആനന്ദ്, റീന ചോല, കൊട്ടുകാട് സുഹർബാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |