തിരൂർ: വഖഫ് ഭേദഗതി നിയമത്തെ എതിർക്കുന്ന എൽ.ഡി.എഫ്- യു.ഡി.എഫ് എം.പി.മാരുടെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എം.പി.അബ്ദുൾ സമദ് സമദാനി എം.പിയുടെ തിരൂർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ബി.ജെ.പി മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന മാർച്ചിൽ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താർ ഹാജി, ബി.ജെ.പി മുൻജില്ലാ പ്രസിഡന്റ് രവിതേലത്ത്, ഹുസൈൻ വരീക്കോട്ടിൽ, ഗീതാമാധവൻ, രമ ഷാജി, അനീഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. താഴെപ്പാലത്ത് നിന്നും പ്രകടനമായി എത്തിയ മാർച്ചിന് യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ സുബിത്ത്, മനോജ് പാറശ്ശേരി, പി.സി. നാരായണൻ, വയ്യാട്ട് ഭരതൻ, മണമ്മൽ ഉദയേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |