കോട്ടയം : ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പാരാലീഗൽ വോളന്റിയർമാരെ നിയമിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി അപേക്ഷ ക്ഷണിച്ചു. 25 - 65 വയസ് പ്രായപരിധിയുള്ള ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമവിദ്യാർത്ഥികൾക്ക് 18 - 65 വയസാണ് പ്രായപരിധി. എം.എസ്.ഡബ്ല്യു, ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാകരുത്. പ്രതിദിനം 750 രൂപയാണ് ഓണറേറിയം. അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, മുട്ടമ്പലം.പി.ഒ, മലങ്കര ക്വാർട്ടേഴ്‌സിന് സമീപം, കോട്ടയം 686004 എന്ന വിലാസത്തിൽ 11 വരെ സ്വീകരിക്കും. ഫോൺ: 0481 2572422.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |