താമരശ്ശേരി: ലഹരി ഉപയോഗത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യവുമായി ഡോ. എം.കെ. മുനീർ എം.എൽ.എയുടെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ പദ്ധതികൾ ആവിഷ്കരിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ ഭരണസമിതികളുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ മൈക്രോ ലെവൽ കമ്മിറ്റികൾ രൂപീകരിക്കും. ക്രൈം മാപ്പിംഗ് നടത്തും. സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥി പാർലമെന്റുകൾ സംഘടിപ്പിക്കും. ആലോചനാ യോഗം ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ വി.എം ഉമ്മർ, എം.എ റസാഖ്, കെ.ബാബു, ഗിരീഷ് തേവള്ളി, സി.ടി. ഭരതൻ, കെ.കെ.എ. കാദർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |