പാലക്കാട്: കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടർന്നുള്ള സി.ഐ.ടി.യു സമരം കാരണം സിമന്റ് കച്ചവടം നിറുത്തി ഷൊർണൂരിലെ വ്യാപാരി. ലോഡിറക്കാൻ കഴിയാത്തതിനെ തുടർന്നാണ് കച്ചവടം താത്കാലികമായി നിറുത്തിയതെന്ന് പ്രകാശ് സ്റ്റീൽസ് ഉടമയും ഷൊർണൂർ കുളപ്പുള്ളി സ്വദേശിയുമായ ജയപ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുളപ്പുള്ളിയിലെ ജയപ്രകാശിന്റെ കടയുടെ മുന്നിൽ ഷെഡ് കെട്ടിയാണ് സി.ഐ.ടി.യു സമരം തുടങ്ങിയത്. കയറ്റിറക്ക് യന്ത്രം പ്രവർത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റർ മതിയെന്നാണ് ജയപ്രകാശ് പറയുന്നത്. എന്നാൽ ചാക്ക് കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും ആരോപിച്ചാണ് സി.ഐ.ടി.യുവിന്റെ സമരം. യന്ത്രത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികൾ വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സി.ഐ.ടി.യു പുറത്തുവിട്ടു. എന്നാലിത് ട്രയൽ റൺ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം. തുടർന്ന് രണ്ട് പേർ യന്ത്രം പ്രവർത്തിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ തൊഴിലുടമയും പുറത്തുവിട്ടു. മൂന്ന് മാസം മുൻപാണ് ജയപ്രകാശ് സ്ഥാപനത്തിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. തൊഴിൽ തർക്കം പരിഹരിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച ലേബർ ഓഫീസർ വിളിച്ച ചർച്ചയിലും സമവായമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |