തിരുവനന്തപുരം: വഴിയാത്രക്കാർക്കും പൊലീസിന് നേരെയും ലഹരിയിൽ യുവാവിന്റെ പരാക്രമം. ഇയാളെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു.ബാലരാമപുരം സ്വദേശിയായ വിജേഷിനെയാണ് പേട്ട പൊലീസ് പിടികൂടിയത്.
ഇയാൾ മദ്യപിച്ചിരുന്നെന്നും ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി 9ഓടെ പാറ്റൂർ ജംഗ്ഷനിലാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസ് സ്ഥലത്തെത്തിയപ്പോൾ പൊലീസിനോടും യുവാവ് തട്ടിക്കയറി പിടിയും വലിയുമായി.
സ്റ്റേഷനിൽ കൊണ്ടുപോകാൻ പറ്റാത്ത നിലയിലായതിനാൽ ഇയാൾ ജോലി ചെയ്യുന്ന കവടിയാർ ഭാഗത്തെ അൽ കബീർ ലോൺഡ്രിയിലെ മാനേജരെയും കൂട്ടുകാരെയും വിളിച്ചുവരുത്തി പറഞ്ഞയ്ക്കാൻ നോക്കി. പക്ഷേ യുവാവ് അവരുമായും കൈയേറ്റത്തിനു മുതിർന്നതോടെ അവരും കൈവിട്ടു.പിന്നാലെ പൊലീസ് ഇയാളെ സ്റ്രേഷനിലെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |