കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ 'പേവിഷ വിമുക്ത കേരളം ' പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്ത് നടത്തിയ ശിൽപ്പശാലയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.സി. ജയ അദ്ധ്യക്ഷയായി. ഹരിത കർമ്മസേന, അങ്കണവാടി അദ്ധ്യാപകർ,സി.ഡി.എസ് അംഗങ്ങൾ,ജനപ്രതിനിധികൾ തുടങ്ങിയവർക്ക് പേവിഷ ബാധയെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതൽ നടത്തുന്നതിനും തുടർന്ന് ജനങ്ങൾക്കിടയിൽ സന്ദേശമെത്തിക്കുന്നതിനും ആവശ്യമായ ക്ലാസുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.ആർ.രാജേഷ് നൽകി. 2030ൽ പേവിഷ വിമുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. ഇബ്രാഹിം കുട്ടി, സഫീഗ, ഷെറീന,കെ.ആർ.നീതു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |