കൊല്ലം: ജില്ലാ ഗവ. കോൺട്രാക്ടേഴ്സ് സഹകരണ സംഘത്തിന്റെയും പി.വിശ്വനാഥൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഫൗണ്ടേഷൻ ഓഫീസ് അങ്കണത്തിൽ നടന്ന പി.വിശ്വനാഥന്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം പൊതുപ്രവർത്തകൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. കൊല്ലത്തെ സാമൂഹിക-സാംസ്കാരിക മേഖലകളിലും കരാർ രംഗത്തും അര നൂറ്റാണ്ട് നിറ സാന്നിദ്ധ്യമായിരുന്നു പി.വിശ്വനാഥൻ എന്ന് ഉദ്ഘാടകൻ പറഞ്ഞു. ഫൗണ്ടേഷൻ സെക്രട്ടറി പുണർതം പ്രദീപ് അദ്ധ്യക്ഷനായി. സാംസ്കാരിക പ്രവർത്തകൻ പട്ടത്താനം സുനിൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.അശോകൻ, ജി.ഗോപകുമാർ, എൻ.ബാഹുലേയൻ, മഠത്തിൽ രഘു, ബദറുദ്ദീൻ, ഡി.ഹരി, മുഹമ്മദ് ഇഖ്ബാൽ, ഖുറൈഷി, നുജും എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |