കിളിമാനൂർ: കിളിമാനൂർ വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസിലെ സ്കോളർഷിപ്പ് വിതരണം 8ന് ഉച്ചയ്ക്ക് 2ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് മുൻ ദക്ഷിണ മേഖല കോ ഓർഡിനേറ്റർ രാജു കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. ടി. മാധവരാജ് രവികുമാർ, കോളേജ് ഡയറക്ടർ കെ.എസ്.ഷാജി, കിളിമാനൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ, സ്കോളർഷിപ്പ് കമ്മിറ്റി കൺവീനർ ജി.സതീശൻ,വാർഡ് മെമ്പർ ടി.ആർ.സുമാദേവി,പി.ടി.എ പ്രസിഡന്റ് വി.പ്രസാദ്,ട്രസ്റ്റിന്റെ ദക്ഷിണ മേഖല കോഓർഡിനേറ്റർ നീലകണ്ഠൻ,ജവഹരിലാൽ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |