കായംകുളം: പൊലീസിൽ പരാതി നൽകിയതിന് യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
തെക്കേമങ്കുഴി മോനി നിവാസിൽ മോനുവിനെ വാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ തെക്കേമങ്കുഴി തുളസിത്തറയിൽ വീട്ടിൽ ശ്രീകുമാർ (29), കൃഷ്ണപുരം ഞക്കനാൽ പുതുമംഗലത്ത് വീട്ടിൽ കുട്ടപ്പൻ മകൻ പ്രവീൺ (36), കൃഷ്ണപുരം കാപ്പിൽകിഴക്ക് അൻഷാദ് മൻസിലിൽ ഷംനാദ് (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മോനുവിന്റെ അമ്മ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു ആക്രമണം. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺഷാ,എസ്.ഐ.രതീഷ് ബാബു,പൊലീസ് ഉദ്യോഗസ്ഥരായ ഷിബു,അരുൺ,പ്രവീൺ, രതീഷ്, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |