ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) യൂണിവേഴ്സിറ്റി ദിനവും കായിക ദിനവും ആഘോഷിച്ചു. അക്കാഡമിക്, സ്പോർട്സ്, ഹാജർ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ 1.4 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വി.ഐ.ടിയുടെ സ്ഥാപക ചാൻസലർ ഡോ. ജി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.എം. സുന്ദരേഷ്, ലാർസൻ ആൻഡ് ട്യൂബ്രോ കോർപ്പറേറ്റ് സെന്റർ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ഗണേശൻ എന്നിവർ മുഖ്യാതിഥികളായി. വിശ്വനാഥൻ മികച്ച ഔട്ട്ഗോയിംഗ് സ്റ്റുഡന്റ്സ് അവാർഡുകളും എം.എം.സുന്ദരേഷ് മികച്ച സ്റ്റുഡന്റ് ക്ലബ്ബിനും മികച്ച പ്രകടനം കാഴ്ചവെച്ച എൻ.ആർ.ഐ, വിദേശ വിദ്യാർത്ഥികൾക്കും ഉള്ള അവാർഡുകൾ നൽകി.
വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ഡോ. ശേഖർ വിശ്വനാഥൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്ധ്യ പെന്ററെഡ്ഡി, അസി. വൈസ് പ്രസിഡന്റ് കാദംബരി എസ്. വിശ്വനാഥൻ, രമണി ബാലസുന്ദരം, വൈസ് ചാൻസലർ ഡോ. കാഞ്ചന ഭാസ്കരൻ, പ്രോ-വൈസ് ചാൻസലർ ഡോ. പാർത്ഥസാരഥി മല്ലിക്, രജിസ്ട്രാർ ഡോ. ടി. ജയഭാരതി എന്നിവർ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |