തിരുവനന്തപുരം: വിഷു, തിരക്ക് പരിഗണിച്ച് ബാംഗ്ളൂരിൽ നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് മെയ് 5വരെ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.15നാണ് ആദ്യ സർവീസ്. ട്രെയിൻ നമ്പർ 06555/06555.വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരു എസ്.എം.വി.ടി ടെർമിനലിൽ നിന്നാരംഭിച്ച് പിറ്റേദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിലെത്തും. 4,11,18,25,മേയ് 2,9, 16,23,30 തീയതികളിലാണ് സർവീസുകൾ. കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്,സേലം,ഈറോഡ്,തിരുപ്പൂർ,പോതനൂർ,പാലക്കാട്,തൃശൂർ,ആലുവ, എറണാകുളം നോർത്ത്,കോട്ടയം,ചങ്ങനാശേരി,തിരുവല്ല,ചെങ്ങന്നൂർ, മാവേലിക്കര,കായംകുളം,കൊല്ലം,വർക്കല ശിവഗിരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരിച്ച് ട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2:15ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7:30ന് ബെംഗളൂരുവിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |