തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ അങ്കണവാടികൾ കേന്ദ്രീകരിച്ച് 3 ജി (ത്രീ ജനറേഷൻ) ലൈബ്രറികൾ സ്ഥാപിക്കുന്ന 'വാ.. വായിക്കാം' പദ്ധതിക്ക് തുടക്കം. ആദ്യഘട്ട പുസ്തക ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. സബ് കളക്ടർ അഖിൽ വി. മേനോന് പുസ്തകങ്ങൾ കൈമാറിയായിരുന്നു ഉദ്ഘാടനം. 'വാ.. വായിക്കാം' പദ്ധതിയിലൂടെ അംഗൻവാടികളിൽ ഓരോ വായനശാല എന്നതാണ് ലക്ഷ്യം. പദ്ധതിയിലേക്ക് പുസ്തകം നൽകാൻ താത്പര്യമുള്ളവർ 8304851680 എന്ന നമ്പറിൽ വിളിക്കാം. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വനിതാ ശിശുക്ഷേമ വകുപ്പ് മേധാവി പി. മീര തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |