കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മൈലക്കാട് എസ്.സദാശിവൻ പിള്ള നഗ
റിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷനായി. ജോ.സെക്രട്ടറി എൽ.സരസ്വതി ഭരണഘടനയുടെ ആമുഖവും ജോ.സ്രെകട്ടറി എം.ഭാസി അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
ഇത്തിക്കര ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ആദിച്ചനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ, ബിന്ദു ഷിബു, പ്ലാക്കാട് ടിങ്കു, ജി.സദാനന്ദൻ, ജി.ചെല്ലപ്പൻ ആചാരി, എസ്.പി.രാജ്രേന്ദൻ എന്നിവർ സംസാരിച്ചു. വാർഷിക റിപ്പോർട്ട് ജില്ലാ സ്രെകട്ടറി കെ.രാജ്രേന്ദനും, വരവ്ചെലവ് കണക്ക് ട്രഷറർ കെ.സമ്പത്ത് കുമാറും അവതരിപ്പിച്ചു. ജോ.സെക്രട്ടറി കെ.രാജൻ സ്വാഗതവും എസ്.ശശിധരൻ നായർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജി.ചന്ദ്രശേഖര പിള്ള (പ്രസിഡന്റ്), കെ.കെ.ശിവശങ്കരപിള്ള, ജി.രാഘവൻ, സി.കനകമ്മ അമ്മ, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ.രാജേന്ദ്രൻ (സെക്രട്ടറി), കെ.രാജൻ, എം.ഭാസി, കെ.സൂസമ്മ (ജോ. സെക്രട്ടറി), കെ.സമ്പത്ത് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |