ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡിറ്റക്‌റ്റീവ് ഉജ്ജ്വലന്റെ' ടീസർ റിലീസ് ചെയ്തു. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ധ്യാൻ ശ്രീനിവാസന്റെ തിരിച്ചുവരവാണ് ഈ ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നു. ഈയടുത്ത കാലത്തിറങ്ങിയ ധ്യാനിന്റെ ഏറ്റവും പ്രതീക്ഷ നൽകുന്ന ടീസർ എന്നാണ് ആരാധകരുടെ പ്രതികരണം. മിന്നൽ മുരളി എന്ന് ചിത്രത്തിലൂടെ വിക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് 'ഡിറ്റക്‌റ്റീവ് ഉജ്ജ്വലൻ'. നവാഗതരായ ഇന്ദ്രനീല ഗോപികൃഷ്ണൻ - രാഹുൽ ജി എന്നിവരാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.
ടെെറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ചിത്രത്തിൽ സിഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽസൺ അഭിനയിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മെയ് മാസത്തിൽ ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. റമീസ് ആർസി സംഗീതം ഒരുക്കുന്നു. എഡിറ്റർ ചമൻ ചാക്കോ, കലാസംവിധാനം കോയാസ് എം,പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |