തിരുവനന്തപുരം: മിനിസ്ട്രി ഒഫ് സ്കിൽ ഡെവലപ്മെന്റിന് കീഴിലെ കേന്ദ്ര ഗവ.സ്ഥാപനമായ ജനശിക്ഷൻ സൻസ്ഥാനും സ്ത്രീചേതനയും സംയുക്തമായി സംഘടിപ്പിച്ച അസിസ്റ്റന്റ് ഹാൻഡ് എംബ്രോയ്‌ഡറി കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ പാർവതി.വി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.സ്ത്രീചേതന ജനറൽ സെക്രട്ടറി ഡോ.കെ.എസ്.ജയശ്രീ,ജൻശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സതീഷ് കെ.ബി,സ്ത്രീചേതന സെക്രട്ടറി ഡോ.താജി ജി.ബി,ഷിജില കുമാരി സി.എസ്,ലക്ഷ്മി.എൻ നായർ,വിദ്യ ജി.എസ് അനുപമ.ജെ.എസ്,ജയ രഘു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |