കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം വളർത്താൻ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ 500ലധികം പേർപങ്കെടുത്തു.
പുതുവൈപ്പ് ബീച്ച് റോഡിലൂടെ രാവിലെ 6.30 നാണ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ചുകിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി 'മയക്കുമരുന്നിനോട് വിട പറയുക ' എന്ന സന്ദേശവുമായി നടന്ന കൂട്ടയോട്ടം സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് പിന്തുണ നൽകാനാണ് കൂട്ടയോട്ടം സംഘടിപ്പിച്ചതെന്ന് അഗാപ്പെ ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. അഗാപ്പെ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ ബി.കെ. ബിമൽ, ഡയറക്ടർ മീന തോമസ്
എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |