കാഞ്ഞങ്ങാട്: ആർട്ട് ഫോറം പുതിയ ഗായിക ഗായകന്മാരെ കണ്ടെത്തുന്നതിനായി ഈ മാസം 20ന് ആലാമി പള്ളി രാജു റസിഡൻസിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന സൂപ്പർ സിംഗർ 2025ന്റെ മത്സരാർത്ഥികളെ കണ്ടെത്തുന്നതിനായുള്ള പ്രാഥമിക ഒഡിഷൻ ആലാമി പള്ളി ഫ്രണ്ട്സ് ക്ലബ്ബിൽ നടന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി എഴുപതോളം ഗായകർ പങ്കെടുത്തു. ഇവിടെനിന്നും 6 വീതം പുരുഷന്മാരെയും വനിതകളെയും ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും വിജയികൾക്ക് 10000, 5000, 3000 എന്നിങ്ങനെ സമ്മാനങ്ങളും ഉപഹാരവും സർട്ടിഫിക്കറ്റും നൽകും. ആർട്ട് ഫോറം പ്രസിഡന്റ് വി സുരേഷ് മോഹൻ അദ്ധ്യക്ഷനായി. സെക്രട്ടറി ചന്ദ്രൻ ആലാമി പള്ളി, ജോയിന്റ് സെക്രട്ടറി എൻ.കെ ബാബുരാജ്, വൈസ് പ്രസിഡന്റ് അംബുജാക്ഷൻ ആലാമി പള്ളി, ലത കൃഷ്ണൻ, എസ്. റെജിമോൾ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |