ഹരിപ്പാട്:ചേപ്പാട് മണ്ഡലം എട്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ വസതിയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ എ ലത്തീഫ്, ഉമ്മൻ മാത്യു,മണ്ഡലം പ്രസിഡന്റ് പ്രൊഫ.ഡോ.ബി.ഗിരിഷ് കുമാർ, എം.കെ.മണികുമാർ,ഹരികുമാർ കൊട്ടാരത്തിൽഎന്നിവർ സംസാരിച്ചു.എം. മണിലേഖ,ജേക്കബ് തറയിൽ,ശാമുവൽ മത്തായി,തമ്പാൻ അശ്വനി, കെ.ബി. ഹരികുമാർ,ജോസ് ശാമുവൽ,ഗോപിനാഥൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |