കോഴിക്കോട്: പുരോഹിതന്മാർ സ്വന്തം പദവിയോട് നീതിപുലർത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കഴിവില്ലെങ്കിൽ വനംമന്ത്രി രാജിവയ്ക്കണമെന്ന താമരശേരി ബിഷപ്പിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഘർഷ മേഖലകളിൽ സമാധാനത്തിന്റെ ദൂതന്മാരായി പ്രവർത്തിക്കേണ്ടവരാണ് പുരോഹിതന്മാർ. എന്നാൽ, അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ ആ പ്രതീക്ഷയോട് ചേർന്നുപോകുന്നുണ്ടോയെന്ന് നോക്കണം. കത്തോലിക്ക സഭയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അതിരു വിട്ടുപോയോ എന്ന് പരിശോധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |