കൊട്ടിയം: റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് സബ് രജിസ്ട്രാർ ഓഫീസുകളിൽ അർഹമായ പരിഗണന നൽകണമെന്ന് കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാനിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലയുടെ ചുമതലക്കാരനുമായ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അയത്തിൽ നിസാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഗോപൻ കൊട്ടിയം, സുധീർ, ജില്ലാ സെക്രട്ടറി രാജേഷ് കുമാർ, ജില്ലാ ഭാരവാഹികളായ അഡ്വ. ഉളിയക്കോവിൽ സന്തോഷ്, സലിം കൊട്ടിയം, ഗ്രേസി സുനിൽ കടപ്പാക്കട, ഷാജി പറങ്കിമാംവിള, രാജേന്ദ്രൻ പിള്ള പുനലൂർ, സണ്ണി കുരുവിള, താഴത്തുവിള സജീവ്, തങ്കരാജ്, അനി പട്ടത്തനം, ഷാജി പാലക്കൽ, നിസാർ കൊല്ലം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |