തഴവ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനത്തിൽ നിരവധി പുരസ്കാരങ്ങളുമായി തഴവ ഗ്രാമ പഞ്ചായത്ത് മുന്നിലെത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച ഗ്രാമ പഞ്ചായത്ത് മികച്ച കൺസോർഷ്യം മികച്ച സ്ഥാപനം ഹരിത കർമ്മ സേന പ്രവർത്തനം എന്നിവയ്ക്കാണ് പുരസ്കാരം ലഭിച്ചത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച മികവാണ് പുരസ്കാരങ്ങൾക്ക് അർഹമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തരമേശ് പുരസ്കാര സമർപ്പണം നിർവഹിച്ചു. തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ സി.ഡി.എസ് പേഴ്സൺ, ഐ.ആർ.ടി.സി കോർഡിനേറ്റർ, കൺസോർഷ്യം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |