പോരുവഴി : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റ 8 ലക്ഷം രൂപ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആനയടി പാറ ലക്ഷം വീട് ഉന്നതി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എം.സമദ് അദ്ധ്യക്ഷനായി. 3 -ാം വാർഡ് മെമ്പറും. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ഗംഗാദേവി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. പങ്കജാക്ഷൻ, വാർഡ് മെമ്പർ ബ്ലെസൻ പാപ്പച്ചൻ,മുൻ ജില്ലാപഞ്ചായത്തു മെമ്പർ സുജാത രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗീത എന്നിവർ സംസാരിച്ചു. ബിന്ദു കുമാരി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |