തൃശൂർ: ജീവിതമാണ് ലഹരി വിജയമാകണം ലക്ഷ്യം എന്ന സന്ദേശവുമായി ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച 'കുട്ടിക്കൂട്ടം' ജില്ലാ ക്യാമ്പ് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ അഡ്വ. എൻ.ഗിരീഷ് അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ ടി.വി.ചന്ദ്രമോഹൻ മുഖ്യാതിഥിയായി. എം.പി.വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി.
മികച്ച പഠനകലാകായിക വിഷയങ്ങളിൽ ജില്ലാ-സംസ്ഥാന തലത്തിൽ സമ്മാനർഹരായ കുട്ടികൾക്കും ബാൽ മഞ്ചിന്റെ പ്രവർത്തകർക്കും എം.പി.വിൻസെന്റ് മൊമെന്റോ നൽകി. സുരേഷ് കെ.കരുൺ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, എം.എൽ.ബേബി, സജീവൻ കുരിയച്ചിറ, ഉസ്മാൻ ഖാൻ, ചന്ദ്രാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |